ദോഹ: ഖിഫ് സൂപ്പർ കപ്പിനുവേണ്ടി വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ തൃശൂറും മലപ്പുറവും തകർപ്പൻ ജയങ്ങൾ നേടി.മൗസിഫ്,സൽമാൻ
ഹെർബിൻ എന്നിവരാണ്തൃശൂരിന് വേണ്ടി ഗോളുകൾ നേടിയത്.
തൃശൂരും കണ്ണൂരും തമ്മിൽ നടന്ന പോരാട്ടത്തിൽ കണ്ണൂരിനെഏകപക്ഷീ യമായ മൂന്നു ഗോളുകൾക്കാണ് തൃശ്ശൂർപരാജയപെടുത്തിയത്.
തൃശൂരിന്റെ
ശരത്ആണ് ആദ്യകളിയിലെ
മാൻ ഓഫ് ദ മാച്ച്.
രണ്ടാം മത്സരത്തിൽ
ഗ്രാൻഡ്മാൾ FC മലപ്പുറം, മാപ്സ് കോഴിക്കോട് ടീമിനെ 4–1ന് പരാജയപെടുത്തി.
ജംഷീർ,ആഷിഖ്
നവാസ്,ജംഷീർ എന്നിവരാണ് മലപ്പുറത്തിന് വേണ്ടി ഗോൾ നേടിയത്.
മുസമ്മിലാണ് കോഴിക്കോട് ടീമിന ആശ്വാസമായ ഏ ഗോൾനേടിയത്.
തൗഫീഖ് ആണ് രണ്ടാം മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.ഇന്ന്
(നവംബർ 21 ന് വെള്ളിയാഴ്ച )മൂന്ന് മത്സരങ്ങളാണ അരങ്ങേറുന്നത്. കാസർഗോഡ്–ട്രാവൻകൂർ മത്സരത്തോടെയാണ് തുടക്കം. ......
ദോഹ: ഖത്തറിലെ പ്രീമിയം ട്രാൻസ്പോർട്ട് മേഖലയിലേക്ക് വലിയ ചുവടുവയ്പുമായി കത്താറ ലിമോസിൻ. അവരുടെ ആദ്യ ZHONGTONG 53-സീറ്റർ സൂപ്പർ ലക്സറി കോച്ച് അവതരിപ്പിച്ചു. ......
ദോഹ: ഖത്തർ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന സിദ്ര മെഡിസിന്റെ ആദ്യ Future Doctor Programme വിജയകരമായി പൂർത്തിയായി.
പരിശീലനം പൂർത്തിയാക്കിയ
24 ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബിരുദദാനം പ്രഖ്യാപിച്ചു. സിമുലേഷൻ സെന്ററിൽ നടന്ന അഞ്ചുദിവസത്തെ പ്രോഗ്രാം, യഥാർത്ഥ ക്ലിനിക്കൽ അന്തരീക്ഷത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്തതാണ്.വിദ്യാർത്ഥികൾക്ക് അഡ്വാൻസ്ഡ് മാനിക്കിനുകളുമായുള്ള മൾട്ടി-സ്റ്റേഷൻ സിമുലേഷൻ പരിശീലനം, ഇന്ററാക്ടീവ് വർക്ക്ഷോപ്പുകൾ, ക്ലിനിക്കൽ ഒബ്സർവേഷൻ എന്നിവ ലഭിച്ചു. ......

ദോഹ:സിനിമാ പ്രേമികളുടെ ഹൃദയത്തിൽആവേശതിരമാലകൾക്ക്തുടക്കമിട്ടു കൊണ്ട്ദോഹ ഫിലിം ഫെസ്റ്റിവലിന് ഇന്ന് തിരി തെളിയും.97 സിനിമകൾ, 62 രാഷ്ട്രങ്ങൾ, 48 വനിതാ സംവിധായകർ റെക്കോർഡ് പങ്കാളിത്തത്തോടെനടക്കുന്നദോഹ ഫിലിം ഫെസ്റ്റിവലിൽ ‘ദി വോയിസ് ഓഫ് ഹിന്ദ്
റജബ്’ ആണ് ഉത്ഘാടനചിത്രം.
മനുഷ്യ മനസ്സിന്റെ പ്രതിരോധശേഷിയെയും യാഥാർത്ഥ്യത്തിന്റെ വേദനാഭരിതമായ സവിശേഷതകളെയും കനിപിക്കുക ചെയ്യുന്ന പ്രശസ്ത സംവിധായിക കൗതർ ബെൻ ഹാനിയയുടെ ശക്തമായ ചിത്രമാണ് ‘ദി വോയിസ് ഓഫ് ഹിന്ദ് റജബ്'.ഇന്നുമുതൽ എട്ട് ദിവസങ്ങളിലായാണ്
ദോഹഫിലിംഫെസ്റ്റിവൽ നടക്കുക. കത്തറാ കൾചറൽ വില്ലേജ്, മ്ഷൈരിബ് ഡൗൺടൗൺ, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് എന്നിവിടങ്ങളിലായി ലോകത്തിന്റെ 62 രാജ്യങ്ങളിൽ നിന്നുള്ള 97 സിനിമകൾ പ്രദർശിപ്പിക്കും.300,000 ഡോളർസമ്മാനത്തുകയുള്ള നാല് പ്രധാന മത്സരവിഭാഗങ്ങളാണുള്ളത്.അന്താരാഷ്ട്ര ഫീച്ചർ ഫിലിം മത്സരം,
അന്താരാഷ്ട്ര ഷോർട്ട് ഫിലിം മത്സരം,
മെയ്ഡ് ഇൻ ഖത്തർ മത്സരം,
യുവാക്കളായ 16–25 പ്രായക്കാർക്കുള്ള അജ്യാൽ മത്സരംഎന്നിവിഭാഗങ്ങ ളിലായാണ് മത്സരങ്ങൾ.
ഈ വർഷത്തെ ഫെസ്റ്റിവൽ ആഗോള സിനിമയെ പുതിയ അർത്ഥതലങ്ങളിലേക്ക് കൊണ്ടുപോകുന്ന ശക്തമായ കഥകളുടെ വേദിയാകുമെന്ന് ഫെസ്റ്റിവൽ ഡയറക്ടറും DFI സി.ഇ.ഒയുമായ ഡോ. ......
ദോഹ: ലോകത്തിലെ അപൂർവ ക്ലാസിക് കാറുകളുടെ മഹാസംഗമവുമായി
ആറാമത് ഖത്തർ ക്ലാസിക് കാർ എക്സിബിഷന് പേൾ ഐലന്റിൽ തുടക്കമായി.
ഗൾഫ്-ഖത്തർ ക്ലാസിക് കാർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ പരിപാടി നവംബർ 23 വരെ തുടരും.
പ്രമുഖ ശൈഖുമാരും ഉന്നതോദ്യോഗസ്ഥരും വിവിധരാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും പങ്കെടുത്തചടങ്ങിൽ
ഖത്തർ മ്യൂസിയംസ് ബോർഡ് ഓഫ് ട്രസ്റ്റീസിന്റെ ചെയർപേഴ്സൺ ഷെയ്ഖാ അൽ മയ്യാസ ബിൻ ഹമദ് അൽ താനി
ഉദ്ഘാടനം ചെയ്തു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം അഞ്ച് വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിക്കും. മികച്ച മൂന്ന് കാറുകളെ ഓരോ വിഭാഗത്തിലും പുരസ്കാരങ്ങൾ നൽകി ആദരിക്കും. ......
ദോഹ: 2025–2026 ഇവന്റ് സീസണിലേക്കുള്ള സമഗ്ര കലണ്ടർ ഓൾഡ് ദോഹ പോർട്ട് പുറത്തിറക്കി. അടുത്തആറുമാസങ്ങളിൽ സമുദ്ര വിനോദങ്ങൾ, കുടുംബോത്സവങ്ങൾ, ആഗോള കായിക ഇവന്റുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെട്ട വൈവിധ്യമാർന്ന ആഘോഷങ്ങൾ ആസൂത്രണം ചെയ്തതായിപോർട്ട് അധികൃതർ അറിയിച്ചു.
ഓൾഡ് ദോഹ പോർട്ടിനെ വർഷം മുഴുവൻ സജീവമാക്കുകയും, സന്ദർശകർക്ക് സമ്പൂർണ്ണമായ അനുഭവങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു. ......